Month: ആഗസ്റ്റ് 2025

ഏകനെങ്കിലും വിസ്മരിക്കപ്പെട്ടിട്ടില്ല

അവരുടെ കഥകൾ കേൾക്കുമ്പോൾ, ഒരു തടവുകാരനായിരിക്കുന്നതിന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം ഒറ്റപ്പെടലും ഏകാന്തതയുമാണെന്ന് വ്യക്തമാകും. വാസ്തവത്തിൽ, തടവറയുടെ ദൈർഘ്യം എന്തായിരുന്നാലും മിക്ക തടവുകാർക്കും സുഹൃത്തുക്കളിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ രണ്ട് സന്ദർശനങ്ങൾ മാത്രമേ ലഭിക്കൂ എന്ന് ഒരു പഠനം വെളിപ്പെടുത്തി. ഏകാന്തത ഒരു നിരന്തരമായ യാഥാർത്ഥ്യമാണ്. 
ജയിലിൽ കിടക്കുമ്പോൾ യോസേഫിന് തോന്നിയത് അന്യായമായി കുറ്റാരോപിതനായതിന്റെ വേദനയാണ് എന്നു ഞാൻ ചിന്തിക്കുന്നു. എന്നാൽ പ്രതീക്ഷയുടെ ഒരു തിളക്കം ഉണ്ടായിരുന്നു. ഫറവോന്റെ വിശ്വസ്ത സേവകനായിരുന്ന സഹതടവുകാരന്റെ സ്വപ്‌നം ശരിയായി വ്യാഖ്യാനിക്കാൻ ദൈവം യോസേഫിനെ സഹായിച്ചു. യോസേഫ് ആ മനുഷ്യനോട് അവൻ തന്റെ സ്ഥാനത്തേക്ക് പുനഃസ്ഥാപിക്കപ്പെടുമെന്ന് പറയുകയും തന്നെ തടവിൽനിന്നു മോചിപ്പിക്കാൻ ഫറവോനോട് അപേക്ഷിക്കാൻ ആ മനുഷ്യനോട് ആവശ്യപ്പെടുകയും ചെയ്തു (ഉല്പത്തി 40:14). എന്നാൽ ആ മനുഷ്യൻ ''യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു'' (വാ. 23). രണ്ടവർഷംകൂടി യോസേഫ് കാത്തിരുന്നു. ആ കാത്തിരിപ്പിനൊടുവിൽ, തന്റെ സാഹചര്യങ്ങൾ മാറുമെന്ന സൂചനയൊന്നും കൂടാതെ തന്നേ, ദൈവം അവനോടുകൂടെ ഉണ്ടായിരുന്നതിനാൽ യോസേഫ് ഒരിക്കലും പൂർണ്ണമായും തനിച്ചായിരുന്നില്ല. ഒടുവിൽ, ഫറവോന്റെ ദാസൻ അവന്റെ വാഗ്ദാനം ഓർത്തു, മറ്റൊരു സ്വപ്‌നം ശരിയായി വ്യാഖ്യാനിക്കുന്നതിനായി യോസേഫിനെ മോചിപ്പിച്ചു (41:9-14). 
നാം മറന്നുപോയി എന്ന തോന്നലുണ്ടാക്കുന്ന സാഹചര്യങ്ങളും ഏകാന്തതയുടെ നാളുകൾ ഇഴഞ്ഞുനീങ്ങുന്നതും പരിഗണിക്കാതെ തന്നെ, ''ഞാൻ നിന്നെ മറക്കയില്ല!'' എന്ന തന്റെ മക്കളോടുള്ള ദൈവത്തിന്റെ ഉറപ്പുനൽകുന്ന വാഗ്ദാനത്തിൽ നമുക്ക് മുറുകെ പിടിക്കാം (യെശയ്യാവ് 49:15). 

ഒരു വ്യത്യസ്ത സമീപനം

1800-കളുടെ അവസാനത്തിൽ ആഫ്രിക്കൻ രാജ്യമായ കലബാറിലേക്ക് (ഇപ്പോൾ നൈജീരിയ) മേരി സ്ലെസ്സർ കപ്പൽ കയറിയപ്പോൾ, അന്തരിച്ച ഡേവിഡ് ലിവിംഗ്സ്റ്റണിന്റെ മിഷനറി പ്രവർത്തനം തുടരാൻ അവൾ ഉത്സാഹഭരിതയായിരുന്നു. അവളുടെ ആദ്യ നിയമനം, സഹ മിഷനറിമാരുടെ ഇടയിൽ ജീവിച്ചുകൊണ്ട് സ്‌കൂളിൽ പഠിപ്പിക്കുകയായിരുന്നു. തദ്ദേശീയരെ സേവിക്കുന്നതിനുള്ള തന്റെ അവസരം ഇല്ലാതായത് അവളെ ഭാരപ്പെടുത്തി. അതുകൊണ്ട് അവൾ ആ പ്രദേശത്ത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം ചെയ്തു - അവൾ സേവിക്കുന്ന ആളുകളുടെ ഒപ്പം താമസം ആരംഭിച്ചു. മേരി അവരുടെ ഭാഷ പഠിച്ചു, അവരുടെ രീതിയിൽ ജീവിച്ചു, അവരുടെ ഭക്ഷണം കഴിച്ചു. ഉപേക്ഷിക്കപ്പെട്ട ഡസൻ കണക്കിന് കുട്ടികളെ അവൾ ഏറ്റെടുത്തു. ഏകദേശം നാൽപ്പത് വർഷക്കാലം, പ്രത്യാശയും സുവിശേഷവുംആവശ്യമുള്ളവർക്ക് അവൾ അവ നൽകി. 
നമ്മുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾ യഥാർഥത്തിൽ നിറവേറ്റേണ്ടതിന്റെ പ്രാധാന്യം അപ്പൊസ്തലനായ പൗലൊസിന് അറിയാമായിരുന്നു. 1 കൊരിന്ത്യർ 12:4-5-ൽ “കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കർത്താവു ഒരുവൻ'' എന്നും അവൻ പരാമർശിച്ചു. അതുകൊണ്ട് അവൻ ആളുകളുടെ ആവശ്യം മനസ്സിലാക്കി അവരെ സേവിച്ചു. ഉദാഹരണത്തിന്, “ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി” (9:22). 
എനിക്ക് അറിയാവുന്ന ഒരു സഭ ഈയിടെ പ്രഖ്യാപിച്ചത്, അംഗപരിമിതർക്ക് ആരാധന ലഭ്യമാക്കുന്നതിനായി എല്ലാ കഴിവുകളും ശുശ്രൂഷാ സമീപനവും, തടസ്സങ്ങളില്ലാത്ത സൗകര്യവും ഒരുക്കുന്നു എന്നാണ്. ഹൃദയങ്ങളെ കീഴടക്കുകയും ഒരു സമൂഹത്തിൽ സുവിശേഷം തഴച്ചുവളരാൻ അനുവദിക്കുകയും ചെയ്യുന്ന പൗലൊസിനെപ്പോലെയുള്ള ചിന്തയാണിത്. 
നമുക്ക് ചുറ്റുമുള്ളവരുടെ മുമ്പാകെ നമ്മുടെ വിശ്വാസം നിലനിറുത്തിക്കൊണ്ട് നവീനവും നവ്യവുമായ വഴികളിൽ യേശുവിന് അവർക്കു പരിചയപ്പെടുത്താൻ ദൈവം നമ്മെ നയിക്കട്ടെ. 

ML--When Life Hurts

ജീവിതം ആശ്ചര്യങ്ങൾ നിറഞ്ഞതാകാം, ചിലപ്പോൾ ആശ്ചര്യങ്ങൾ ആസ്വാദ്യകരവും രസകരവുമാകാം. എന്നാൽ ജീവിതത്തിലെ അത്ഭുതങ്ങൾ ഭയവും ഉത്കണ്ഠയും സൃഷ്ടിക്കുന്ന സമയങ്ങളുണ്ട്, കാരണം ആശ്ചര്യങ്ങൾ നമ്മെയോ നമ്മൾ സ്നേഹിക്കുന്ന വ്യക്തിയെയോ വളരെ വ്യക്തിപരമായ രീതിയിൽ ബാധിക്കുന്നു, അതായത് നമ്മുടെ ആരോഗ്യം. ഡോക്ടർമാരുടെ ഇടയ്ക്കിടെയുള്ള സന്ദർശനങ്ങൾ, ഓപ്പറേഷനുകൾ, മരുന്നുകൾ, തെറാപ്പികൾ എന്നിവയെല്ലാം വിചിത്രവും പലപ്പോഴും ഭയപ്പെടുത്തുന്നതുമായ ഒരു ലോകത്തിലേക്ക് നമ്മെ തള്ളിവിടുന്ന എല്ലാ ജീവിത സാഹചര്യങ്ങളുമാണ്. നമ്മുടെ ജീവിതത്തെ കീഴ്മേൽ മറിക്കുന്ന അത്ഭുതങ്ങളാണിവ. ജീവിതം വേദനിക്കുന്ന സമയമാണിത്. പ്രശ് നങ്ങളുടെയും ഭയത്തിന്റെയും സമയങ്ങളിൽ, പ്രതീക്ഷ കൈവിടാനും ഉപേക്ഷിക്കാനും എളുപ്പമാണ്.…

എന്നേക്കും വിശ്വസ്തനായ ദൈവം

സേവ്യർ എലിമെന്ററി വിദ്യാർത്ഥിയായിരുന്നപ്പോൾ, ഞാനാണ് അവനെ സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുവന്നിരുന്നത്. ഒരു ദിവസം, കാര്യങ്ങൾ പ്ലാൻ ചെയ്തതുപോലെ നടന്നില്ല. ഞാൻ അവനെ വിളിച്ചുകൊണ്ടുവരുവാൻ വൈകി. ഞാൻ അതിവേഗം കാറോടിച്ചു, പരിഭ്രാന്തമായി പ്രാർത്ഥിച്ചുകൊണ്ട് കാർ പാർക്ക് ചെയ്തു. അവൻ തന്റെ ബാഗ് കെട്ടിപ്പിടിച്ചുകൊണ്ട് ഒരു ടീച്ചറുടെ അടുത്ത് ബെഞ്ചിൽ ഇരിക്കുന്നത് ഞാൻ കണ്ടു. ''എന്നോട് ക്ഷമിക്കണം, മിജോ. നീ ഓകെയാണോ?’’ അവൻ നെടുവീർപ്പിട്ടു. “എനിക്ക് കുഴപ്പമില്ല പക്ഷേ മമ്മി വൈകിയതിൽ എനിക്ക് ദേഷ്യമുണ്ട്.’’ ഞാൻ അവനെ എങ്ങനെ കുറ്റപ്പെടുത്തും? എനിക്കും എന്നോട് ദേഷ്യമായിരുന്നു. ഞാൻ എന്റെ മകനെ സ്‌നേഹിച്ചു, പക്ഷേ ഞാൻ അവനെ നിരാശപ്പെടുത്തുന്ന പല സമയങ്ങളുമുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. ഒരു ദിവസം അവനു ദൈവത്തോട് നിരാശ തോന്നിയേക്കാമെന്നും എനിക്കറിയാമായിരുന്നു. അതുകൊണ്ട് ദൈവത്തിന് ഒരിക്കലും ഒരു വാഗ്ദാനവും ലംഘിക്കില്ലെന്നും അവനെ പഠിപ്പിക്കാൻ ഞാൻ കഠിനമായി പരിശ്രമിച്ചു. 
“യഹോവയുടെ വചനം നേരുള്ളതു; അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു'' (വാക്യം 4). ദൈവം സൃഷ്ടിച്ച ലോകത്തെ അവന്റെ ശക്തിയുടെയും ആശ്രയത്വത്തിന്റെയും മൂർത്തമായ തെളിവായി ഉപയോഗിച്ചുകൊണ്ട് (വാ. 5-7), ദൈവത്തെ ആരാധിക്കാൻ സങ്കീർത്തനക്കാരൻ 'ഭൂവാസികളെ' വിളിക്കുന്നു (വാ. 8). 
പദ്ധതികൾ പരാജയപ്പെടുകയോ ആളുകൾ നമ്മെ നിരാശപ്പെടുത്തുകയോ ചെയ്യുമ്പോൾ, ദൈവത്തിൽ നിരാശപ്പെടാൻ നാം പ്രലോഭിപ്പിക്കപ്പെടും. എന്നിരുന്നാലും, നമുക്ക് ദൈവത്തിന്റെ വിശ്വാസയോഗ്യതയിൽ ആശ്രയിക്കാൻ കഴിയും, കാരണം അവന്റെ ആലോചന 'ശാശ്വതമായി നിൽക്കുന്നു' (വാക്യം 11). നമ്മുടെ സ്‌നേഹവാനായ സ്രഷ്ടാവ് എല്ലാറ്റിനെയും എല്ലാവരെയും താങ്ങിനിർത്തുന്നതിനാൽ, കാര്യങ്ങൾ തെറ്റായി സംഭവിക്കുമ്പോഴും നമുക്ക് ദൈവത്തെ സ്തുതിക്കാം. ദൈവം എന്നേക്കും വിശ്വസ്തനാണ്. 

ഞാൻ ആരാണ്?

റോബർട്ട് ടോഡ് ലിങ്കൺ തന്റെ പിതാവ്, പ്രിയപ്പെട്ട അമേരിക്കയുടെ ഇഷ്ട പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ നിഴലിലാണ് ജീവിച്ചിരുന്നത്. പിതാവിന്റെ മരണശേഷം വളരെക്കാലത്തിനുശേഷം, റോബർട്ടിന്റെ ഐഡന്റിറ്റി തന്റെ പിതാവിന്റെ അതിശക്തമായ സാന്നിധ്യത്താൽ മറയപ്പെട്ടുപോയി. ലിങ്കന്റെ അടുത്ത സുഹൃത്തായ നിക്കോളാസ് മുറെ ബട്‌ലർ, റോബർട്ട് പലപ്പോഴും പറഞ്ഞിരുന്നതായി എഴുതി: ''ആർക്കും എന്നെ യുദ്ധ സെക്രട്ടറിയായി ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്. ആർക്കും എന്നെ ഇംഗ്ലണ്ടിലേക്കുള്ള മന്ത്രിയായി ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്. പുൾമാൻ കമ്പനിയുടെ പ്രസിഡന്റായി ആർക്കും എന്നെ ആവശ്യമില്ല; അവർക്ക് എബ്രഹാം ലിങ്കന്റെ മകനെയാണ് വേണ്ടത്.'' 
അത്തരം നിരാശ പ്രശസ്തരുടെ കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല. നമ്മൾ ആരാണെന്നതിന്റെ അടിസ്ഥാനത്തിൽ നമ്മെ വിലമതിക്കുന്നില്ല എന്ന തോന്നൽ നമുക്കെല്ലാവർക്കും പരിചിതമാണ്. എന്നിരുന്നാലും, ദൈവം നമ്മെ സ്‌നേഹിക്കുന്ന വിധത്തേക്കാൾ, നമ്മുടെ മൂല്യത്തിന്റെ ആഴം പ്രകടമാകുന്ന മറ്റൊരിടവുമില്ല. 
നമ്മുടെ പാപങ്ങളിൽ നാം ആരായിരുന്നുവെന്നും ക്രിസ്തുവിൽ നാം ആരായിത്തീർന്നുവെന്നും അപ്പൊസ്തലനായ പൗലൊസ് തിരിച്ചറിഞ്ഞു. അവൻ എഴുതി, “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു” (റോമർ 5:6). നമ്മുടെ ഏറ്റവും മോശമായ അവസ്ഥയിൽ പോലും ദൈവം നമ്മെ സ്‌നേഹിക്കുന്നത് നാം ആരാണ് എന്നതുകൊണ്ടാണ്! പൗലൊസ് എഴുതി, “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹത്തെ പ്രദർശിപ്പിക്കുന്നു” (വാ. 8). ദൈവം നമ്മെ വളരെയധികം വിലമതിക്കുന്നതിനാൽ നമുക്കുവേണ്ടി ക്രൂശിക്കപ്പെടുവാൻ തന്റെ പുത്രനെ അനുവദിച്ചു. 
നാം ആരാണ്? നാം ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണ്. ആർക്കാണ് ഇതിൽ കൂടുതൽ ചോദിക്കാൻ കഴിയുക?